University News
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ ഭൂമി, കെട്ടിടങ്ങൾ എന്നിവ സംബന്ധിച്ച എല്ലാ അടിസ്ഥാന രേഖകളും ക്രോഡീകരിച്ച് സാറ്റലൈറ്റ് ഉൾപ്പെടെയുള്ള മാർഗങ്ങൾ ഉപയോഗപെടുത്തി ഡോക്യുമെന്റ് ചെയ്യുന്നതിനും ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുമുള്ള പ്രവൃത്തനങ്ങൾക്ക് എൻജിനീയറിംഗ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി തസ്തികയിൽ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. യോഗ്യത: ലാൻഡ് അക്വിസിഷൻ വിഭാഗത്തിൽ കുറഞ്ഞത് 10 വർഷം പ്രവൃത്തി പരിചയമുള്ള തഹസിൽദാർ തസ്തികയിൽ നിന്ന് വിരമിച്ചവരായിരിക്കണം. ഉയർന്ന പ്രായപരിധി 60 വയസ്. ആറ് മാസത്തേക്കാണ് നിയമനം. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം 20ന് രാവിലെ 9.30ന് സർവകലാശാല ഭരണകാര്യാലയത്തിൽ വാക് - ഇൻ - ഇന്റർവ്യൂവിന് ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/.
പിഎച്ച്ഡി പ്രവേശനം
കാലിക്കട്ട് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ (എനി ടൈം) പിഎച്ച്ഡി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജെആർഎഫ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അസോസിയേറ്റ് പ്രഫസർ ഡോ. ഡി. ഗായത്രി ദേവിയുടെ ( ഇ - മെയിൽ : [email protected], ഫോൺ : 9447712539 ) കീഴിൽ ബയോകെമിസ്ട്രി വിഭാത്തിൽ ഒരൊഴിവാണുള്ളത്. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം 19ന് വൈകിട്ട് അഞ്ചിനുള്ളിൽ [email protected] എന്ന ഇ - മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .
പിഎച്ച്ഡി പ്രവേശന പരീക്ഷ
കാലിക്കട്ട് സർവകലാശാലയുടെ പിഎച്ച്ഡി 2025 പ്രവേശന പരീക്ഷ 14ന് നടക്കും. കേന്ദ്രം: സർവകലാശാലാ എൻജിനീയറിംഗ് കോളജ്, കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ. ഹാൾടിക്കറ്റ് ഫെബ്രുവരി പത്ത് മുതൽ പിഎച്ച്ഡി സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാകും. ഫോൺ: 0494 2407016, 2407017.
പരീക്ഷാഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ബികോം, ബിബിഎ (സിബിസിഎസ്എസ്) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
അഞ്ചാം സെമസ്റ്റർ ബികോം, ബിബിഎ (സിബിസിഎസ്എസ്-യുജി ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
University News
എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ബയോസയന്‍സസില്‍ വെറ്ററിനേറിയന് തസ്തികയില്‍ പ്രതിമാസം 35000 രൂപ വേതനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞു രണ്ടിനു അസിസ്റ്റന്റ് രജിസ്ട്രാര്‍ 1 മുന്‍പാകെ ഹാജരാകണം. വെറ്ററിനറി സയന്‍സസില്‍ ബിരുദവും, കേരള വെറ്ററിനറി കൗണ്‍സിലിന്റെ അംഗീകാരവുമുള്ള ഡോക്ടര്‍മാര്‍ക്കും, റിട്ടയര്‍ ചെയ്ത വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും അപേക്ഷിക്കാം. 0481 2733240. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നു മുതല്‍ ആറു വരെ സെമസ്റ്ററുകള്‍ ബിവോക് (പഴയ സ്കീം- 2016 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്, 2014, 2015 അഡ്മിഷനുകള്‍ അവസാന സപെഷല്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഫെബ്രുവരി 16 വരെ അപേക്ഷിക്കാം. ഫൈനോടെ 17 വരെയും സൂപ്പര്‍ ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
ആറാം സെമസ്റ്റര്‍ എംഎസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി (2022 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2016 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) ജനുവരി 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി രണ്ടു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
University News
കാലിക്കട്ട് സർവകലാശാല പ്രധാന ക്യാമ്പസിൽ കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിനുള്ള വാക് - ഇൻ - ഇന്റർവ്യൂ 30ന് നടക്കും. യോഗ്യത: 15 വർഷം സേവനം പൂർത്തിയാക്കിയ വിമുക്ത ഭടന്മാർ / അർദ്ധസൈനികർ. ഉയർന്ന പ്രായ പരിധി: 50 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ്). താത്പര്യമുള്ളവർ രാവിലെ 9.30 സർവകലാശാല ഭരണകാര്യാലയത്തിൽ ഹാജരാകണം.
ജീവിതം തുറക്കുന്ന മനുഷ്യപുസ്തകങ്ങൾ:29 മുതൽ സർവകലാശാലയിൽ
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ അക്കാദമിക ഗവേഷണ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക് മുന്നിൽ പ്രദർശിപ്പിക്കുന്ന ‘ശാസ്ത്രയാൻ 2026’ പ്രദർശനത്തിന്റെ ഭാഗമായി ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് ഹ്യൂമൻ ലൈബ്രറി സംഘടിപ്പിക്കും. 29, 30, 31 തിയതികളിലായി സർവകലാശാല പാർക്കിൽ ആറ് വേദികളിൽ നടക്കുന്ന പരിപാടിയിൽ വ്യത്യസ്ത മേഖലകളിൽ വൈവിധ്യം പുലർത്തിയ മുപ്പതോളം മനുഷ്യപുസ്തകങ്ങളെ ജനങ്ങൾക്ക് മുന്നിൽ തീർത്തും സൗജന്യമായ എത്തിക്കും. ഡെന്മാർക്കിൽ 2000 ത്തിൽ ഉടലെടുത്ത ഹ്യൂമൻ ലൈബ്രറി ആശയത്തിൽ വ്യക്തികൾ പുസ്തകങ്ങളായി മാറി നിശ്ചിത സമയത്തേക്ക് വായനക്കാരുമായി നേരിട്ട് സംവദിക്കും. പരമ്പരാഗത വായനശാലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഈ നൂതന ആശയം പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും മനുഷ്യ പുസ്തകങ്ങളുമായി തുറന്ന സംഭാഷണത്തിനുള്ള ഒരു മികച്ച വേദിയായി ഉപയോഗിക്കാവുന്നതാണ്. ഹ്യൂമൻ ലൈബ്രറിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പഠനവകുപ്പുമായി ബന്ധപ്പെടണം.
ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍: സ്പോട്ട് അഡ്മിഷന്
കാലിക്കട്ട് സർവകലാശാല എജ്യൂക്കേഷനാൽ മൾട്ടി മീഡിയ റിസർച്ച് സെന്ററിൽ നടത്തുന്ന ഡിജിറ്റൽ മീഡിയ പ്രൊഡക്ഷന്‍ ഡിപ്ലോമ പ്രോഗാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജനുവരി 20-ന് നടക്കും. ആറുമാസമാണ് കോഴ്സ് കാലാവധി. ഡിജിറ്റല്‍ മീഡിയ കണ്ടന്റുകളുടെ നിര്‍മാണത്തില്‍ സമഗ്ര പരിശീലനം നല്കുന്ന കോഴ്സില്‍ ഗ്രാഫിക് ഡിസൈന്‍, ഫോട്ടോഗ്രഫി, വീഡിയോ പ്രൊഡക്ഷന്‍, സൗണ്ട് എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളില്‍ നൂതന എഐ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ പ്രായോഗിക പരിശീലനം നല്‍കും. പഠന കാലയളവില്‍ ഇഎംഎംആർസിയിൽ ഇന്റേണ്‍ഷിപ്പുമുണ്ട്. ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവര് മതിയായ രേഖകൾ സഹിതം രാവിലെ 11 ന് സർവകലാശാല ഇഎംഎംആർസി ഓഫീസില്‍ ഹാജരാകണം. ഫോൺ: 9946823812, 9846512211.
പിഎച്ച്ഡി പ്രാഥമിക യോഗ്യതാ പരീക്ഷ
ഡിസംബർ 2025 സെഷൻ പിഎച്ച്ഡി പ്രാഥമിക യോഗ്യതാ പരീക്ഷയ്ക്ക് പിഴ കൂടാതെ 28 വരെയും 145 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 19 മുതൽ ലഭ്യമാകും. ഹാൾടിക്കറ്റ് സ്റ്റുഡന്റസ് പോർട്ടലിൽ ഫെബ്രുവരി ഒന്‍പത് മുതൽ ഡൗൺലോഡ് ചെയ്യാം.
ഓഡിറ്റ് കോഴ്സ് പരീക്ഷ
വിദൂര വിഭാഗം (സിബിസിഎസ്എസ്) 2019 പ്രവേശനം ബിഎ, ബിഎസ്സി, ബികോം, ബിബിഎ വിദ്യാർഥികളുടെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി (ഓഫ്ലൈൻ) പരീക്ഷകൾ ജനുവരി 28ന് നടത്തും. കേന്ദ്രം: വിദൂര വിദ്യാഭാസ കേന്ദ്രം, കാലിക്കട്ട് സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ. ഫോൺ: 0494 2400288, 2407356.
പരീക്ഷ മാറ്റി
ജനുവരി 28ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റർ എംപിഎഡ് (2021 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
പരീക്ഷാഅപേക്ഷ
തൃശൂർ ഗവൺമെന്റ് കോളജ് ഓഫ് ഫൈൻ ആർട്സിലെ അവസാന വർഷ ബിഎഫ്എ, ബിഎഫ്എ ഇൻ ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 30 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി അഞ്ച് വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം (പിജി- സിബിസിഎസ്എസ് - 2022 പ്രവേശനം മുതൽ ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി നാല് വരെയും 200 രൂപ പിഴയോടെ ഒന്‍പത് വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 21 മുതൽ ലഭ്യമാകും.